2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഊബര്‍ ഈറ്റ്‌സ് തിരുവനന്തപുരത്തും തൃശ്ശൂരിലും

തിരുവനന്തപുരം: ഊബര്‍ ഈറ്റ്‌സ് കേരളത്തിലെ തങ്ങളുടെ സാന്നിധ്യ ശക്തമാക്കിക്കൊണ്ട് നാളെ മുതല്‍ തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും എത്തുന്നു.

ഇതോടെ രാജ്യത്ത് ഊബര്‍ ഈറ്റ്‌സ് സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 23 ആയി ഉയരും. 150 ല്‍ ഏറെ റസ്‌റ്റോറന്റ് പങ്കാളികളുമായി ഊബര്‍ ഈറ്റ്‌സ് ഈ രണ്ടു നഗരങ്ങളിലേയും പ്രധാന സമീപ പ്രദേശങ്ങളിലെല്ലാം സേവനമെത്തിക്കും.

തിരുവനന്തപുരത്ത് വഴുതക്കാട്, തമ്പാനൂര്‍, പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ പൂങ്കുന്നം,തൃശൂര്‍ റൗണ്ട്, കുരിയച്ചിറ എന്നിവിടങ്ങളിലും ആവും ഊബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ അവതരിപ്പിക്കുക.

തിരുവനന്തപുരത്ത് പാരഗണ്‍, രാജധാനി, സുപ്രീം ബേക്കേഴ്‌സ്, ആസാദ്, പങ്കായം, എം.ആര്‍.എ. റസ്റ്റോറന്റ്, എന്നിവടങ്ങളിലേയും തൃശൂരില്‍ സിസോണ്‍സ്, ഇന്ത്യാ ഗേറ്റ്, മിങ് പാലസ്, ആയുഷ്, ആലിബാബ ആന്റ് 41 ഡിഷസ് എന്നിവിടങ്ങളിലേയും പുതുമയേറിയ ഭക്ഷണമാവും ഊബര്‍ ഈറ്റ്‌സ് വിതരണം ചെയ്യുക.

ഊബര്‍ ഈറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡു ചെയ്ത് ഊബര്‍ ഈറ്റ്‌സ് സേവനം ഉപയോഗിച്ചു തുടങ്ങാം. ഇതു ഡൗണ്‍ലോഡു ചെയ്ത ശേഷം ഡെലിവറി വിലാസം നല്‍കണം. പ്രാദേശിക റസ്റ്റോറന്റുകളുടെ പട്ടിക തിരഞ്ഞ് അപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയോ പിന്നീടു ലഭിക്കാനായി ആവശ്യപ്പെടുകയോ ചെയ്യാം.

പേടിഎം വഴിയോ പണമായോ ഇതിന്റെ വില നല്‍കാനും ഓര്‍ഡര്‍ ചെയ്തവ എത്തിക്കൊണ്ടിരിക്കുന്നത് തല്‍സമയം പരിശോധിക്കുകയും ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.