2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഊട്ടു നേര്‍ച്ച വേണ്ടെന്ന് വച്ച് തുക ജീവകാരുണ്യത്തിന് തീരുമാനം

 

മാള : ഇടവകയില്‍ വി.അന്തോണീസിന്റെ തിരുനാളില്‍ ഊട്ടു നേര്‍ച്ച വേണ്ടെന്ന് വച്ച് ജീവകാരുണ്യത്തിന് തീരുമാനം ‘മാള: ഫൊറോന ഇടവകയില്‍ ഈ മാസം 30 ന് നടത്താന്‍ തീരുമാനിച്ചിരുന്ന വി.അന്തോണീസിന്റെ ഊട്ടു തിരുനാളിന്റെ ആഘോഷങ്ങളും ഊട്ടു നേര്‍ച്ചയും വെണ്ടെന്ന് വച്ച് ആ തുക പ്രളയബാധിത കുടുംബങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കാന്‍ കേന്ദ്രസമിതി യോഗം തീരുമാനിച്ചു.തിരുനാളിന്റെ 25 വര്‍ഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കേന്ദ്രസമിതി ഈ വര്‍ഷം തീരുമാനിച്ചിരുന്നത്.
തിരുനാളിന്റെ ഭാഗമായി പതിനായിരം പേര്‍ക്കുള്ള ഊട്ടു നേര്‍ച്ച, പന്തല്‍, കരിമരുന്ന് ,വാദ്യമേളങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ 21 മുതല്‍ നവനാള്‍ തിരുകര്‍മ്മങ്ങളും 30 ന് തിരുന്നാള്‍ തിരുകര്‍മ്മങ്ങളും നടത്തപ്പെടും. 21 ന് കൊടികയറ്റ ദിനത്തില്‍ ഇടവകയിലെ അന്തോണീസ് നാമധാരികളുടെ സംഗമവും ഉണ്ടായിരിക്കും.1500 തിരുന്നാള്‍ പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഇതിനായി ആരില്‍ നിന്നും പ്രത്യേകപിരിവുകള്‍ സ്വീകരിക്കുകയില്ല. അടുത്ത 2 ഞായറാഴ്ചകളില്‍ കുര്‍ബാന മദ്ധ്യേ നടത്തുന്ന സ്‌ത്രോത്ത കാഴ്ചയുടെ തുകയാണ് തിരുന്നാളിനും ജീവകാരുണ്യത്തിനുമായി ചെലവിടുക. ഇടവകയില്‍ പ്രളയബാധിതരായ കുടുംബങ്ങളേയും, സ്ഥാപനങ്ങളേയും സഹായിക്കാനാണ് കേന്ദ്രസമിതിയുടെ തീരുമാനം.യോഗത്തില്‍ വികാരി ഫാ പയസ് ചിറപ്പണത്ത് അദ്ധ്യക്ഷനായി .കേന്ദ്രസമിതി പ്രസിഡണ്ട് ലിന്റീഷ് ആന്റോ ,സെക്രട്ടറി ഷിന്റോ പഴയാറ്റില്‍, ട്രഷറര്‍ പോള്‍ അമ്പൂക്കന്‍ കൈക്കാരന്‍മാരായ വര്‍ഗ്ഗീസ് വടക്കന്‍, ഡേവീസ് പാറേക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.