2020 April 06 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഊട്ടി പുഷ്‌പോത്സവം; ഒരുക്കങ്ങള്‍ തുടങ്ങി

ഊട്ടി: സഞ്ചാരികളെ വരവേല്‍ക്കാന്‍ ഊട്ടിയൊരുങ്ങുന്നു. 120ാമത് പുഷ്പമേള നടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നത്. ഈമാസം 27, 28, 29 തിയതികളിലാണ് പുഷ്പമേള നടക്കുന്നത്. ഒരുക്കങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി ശങ്കര്‍ നിര്‍വഹിച്ചു.
194 ഇനങ്ങളില്‍പ്പെട്ട 15,000 പൂച്ചട്ടികളാണ് മേളക്കായി ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം വിവിധ വര്‍ണങ്ങളിലുള്ള പൂക്കളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രസിദ്ധമായ ഊട്ടി പുഷ്‌പോത്സവത്തിന് വിദേശികളടക്കം നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. ഇത്തവണ നിയസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെയാണ് പുഷ്‌പോത്സവം ഈമാസം അവസാനത്തേക്ക് മാറ്റിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.