2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഊക്കുള്ള വാക്കുകള്‍

വി.കെ.എം കുട്ടി, ഈസ്റ്റ് മലയമ്മ

മിതത്വവും മൃദുലതയും ശ്രുതിലയഭംഗിയും ഒത്തിണങ്ങിയ നല്ലൊരു കവിതയാണ് കെ.എം റഷീദിന്റെ ‘അവസാനത്തെ പെനാല്‍റ്റി'(ലക്കം 208).
മനുഷ്യന്റെ പച്ചയായ ജീവിതം ആവാഹിച്ചെടുത്തെഴുതിയ കവിത നിലവിലെ കാവ്യതത്വങ്ങളുടെ അലകും പിടിയും വലിച്ചൂരുന്നു. പുതിയ സിദ്ധാന്തങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നു. കവിതയില്‍ പഴമയും പുതുമയും സമ്മേളിക്കുന്നു. തീര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് മൂര്‍ച്ചയുള്ള ബിംബങ്ങള്‍ സൃഷ്ടിക്കുന്നു. ആറ്റിക്കുറുക്കിയ പദാക്ഷരങ്ങള്‍ യോഗം കൂടുന്നു.
മനുഷ്യചേതനയുടെ ഏറ്റവും ഉദാത്തമായ കലാസൃഷ്ടിയാണു കവിതയെന്നാണ് അരിസ്റ്റോട്ടില്‍ സര്‍ട്ടിഫൈ ചെയ്തത്. ‘തോറ്റാല്‍ ഞാനൊരു കോംഗോ, അറബ് വംശജന്‍ കുടിയേറ്റക്കാരന്‍’ തുടങ്ങിയ വരികള്‍ കവിതയുടെ മുഴുവന്‍ ഊക്കും നിറഞ്ഞതാണ്. ആയിരം ജന്മങ്ങള്‍ക്കപ്പുറത്തേക്കാണു കാവ്യവേരുകള്‍ സഞ്ചരിക്കുന്നത്.
നന്ദി കവിക്കും ‘ഞായര്‍ പ്രഭാതത്തി’നും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.