2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

അന്‍വര്‍ സ്വാദിഖ് വാഫിക്ക് ബഹ്‌റൈന്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്‍കി

 

മനാമ: ബഹ്‌റൈനില്‍ എത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് അന്‍വര്‍ സ്വാദിഖ് വാഫിക്ക് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
പ്രമുഖ മതഭൗതിക സ്ഥാപനമായ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്കോളേജിന്റെ പ്രചരണാര്‍ത്ഥമാണ് ഉസ്താദ് ബഹ്‌റൈനിലെത്തിയത്.

1987 ല്‍ അബൂ ശാക്കിറ കോയ ഉസ്താദ് സ്ഥാപിച്ച ദാറുന്നജാത്ത്, ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രമുഖ യു.ജി.കോളേജാണ്. കോളേജിന്റെ തുടര്‍ന്നുള്ള പുരോഗതിക്കും ഉന്നമനത്തിന്നും ബഹ്‌റൈനിലെ  സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ ഉസ്താദിന് നല്‍കിയ സ്വീകരണത്തിന് മുഹമ്മദ് മുസ്ല്യാര്‍ എടവണ്ണപ്പാറ, ആബിദ് കൂനഞ്ചേരി, സക്കരിയ്യ പൂനത്ത്, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടേരി, റിയാസ് പുതുപ്പണം, ശാദുലി പൂനത്ത്, ശമീര്‍, ആദില്‍ കൂനഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.