2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഉസൈന്‍ ബോള്‍ട്ടിന് പകരം ബ്ലയ്ക്ക് പങ്കെടുക്കും

കിങ്സ്റ്റണ്‍: പരുക്കേറ്റ് പിന്‍മാറിയ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ അഭാവത്തില്‍ ജമൈക്കന്‍ ചാംപ്യന്‍ഷിപ്പ്‌സില്‍ യോഹാന്‍ ബ്ലെയ്ക്കിനു ഡബിള്‍. 100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും ബ്ലെയ്ക്ക് ഒന്നാം സ്ഥാനത്തെത്തി. 20.29 സെക്കന്റിലാണ് ബ്ലെയ്ക്ക് 200ല്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്. നേരത്തെ 100 മീറ്ററില്‍ 9.95 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ഇരട്ട ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ ബ്ലെയ്ക്കിനു സാധിച്ചിരുന്നു. നിക്കെല്‍ അഷ്മഡെ രണ്ടാം സ്ഥാനത്തും ജൂലിയന്‍ ഫോര്‍ടെ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
വനിതാ വിഭാഗം 200 മീറ്ററില്‍ സിമോണെ ഫാസി ഒന്നാമതെത്തി. 22.65 സെക്കന്റിലാണ് സിമോണെ മത്സരം പൂര്‍ത്തിയാക്കിയത്. രണ്ടു തവണ ഒളിംപിക് സ്വര്‍ണം നേടിയ വെറോണിക്ക കാംപെല്‍ ബ്രോണ്‍ രണ്ടാം സ്ഥാനത്തെത്തി. 22.86 സെക്കന്റിലാണ് വെറോണിക്ക ഫിനിഷിങ് ലൈന്‍ തൊട്ടത്.

അതേസമയം 100 മീറ്ററിലെ നിലവിലെ ഒളിംപിക് ചാംപ്യന്‍ ഷെല്ലി ആന്‍ ഫ്രേസര്‍, ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ജേതാവ് എലൈന്‍ തോംപ്‌സന്‍ എന്നിവര്‍ പരുക്കിനെ തുടര്‍ന്നു 200 മീറ്ററില്‍ നിന്നു പിന്‍മാറി. ബോള്‍ട്ടിനു പിന്നാലെ രണ്ടു വനിതാ താരങ്ങള്‍ക്കും പരുക്കേറ്റത് ജമൈക്കക്ക് വീണ്ടും തിരിച്ചടിയായി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News