2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഉള്‍ക്കാഴ്ചയെ കുറിച്ച്

മുസ്തജാബ് മുഹമ്മദ്, പൂക്കട്ട

ഞായര്‍ പ്രഭാതം ലക്കം 204ല്‍ മുഹമ്മദ് ഹുദവി എഴുതിയ ‘ഉള്‍ക്കാഴ്ച’ (നടപ്പാക്കാത്തത് നടക്കുമോ) പംക്തി തീര്‍ത്തും കാലോചിതമായിരുന്നു. കുട്ടികളെയും വലിയവരെയും ഒരുപോലെ ഇരുത്തിച്ചിന്തിപ്പിക്കുന്നതും, ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തമാക്കുന്നതുമാണു കുറിപ്പ്. മനുഷ്യന്റെ വാക്കും പ്രവൃത്തിയും രണ്ടാണെന്നും, വാക്കുകള്‍ പ്രവൃത്തികളായാലേ അതിനു പ്രസക്തിയുള്ളൂവെന്നും അടിവരയിട്ടു കാണിക്കുന്നു.
വളര്‍ന്നുവരുന്ന തലമുറക്ക് അവര്‍ക്കുചിതമായ തീരുമാനങ്ങള്‍ എടുക്കാനും അവ പ്രാവര്‍ത്തികമാക്കാനും ഇതുപോലുള്ള പംക്തികള്‍ തീര്‍ച്ചയായും പ്രോത്സാഹനമായേക്കാം. ഇനിയും ഇതുപോലുള്ള പംക്തികള്‍ പ്രസിദ്ധീകരിക്കാന്‍ ‘ഞായര്‍ പ്രഭാതം’ പത്രാധിപര്‍ താല്‍പര്യം പ്രകടിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.