2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഉറുകുന്ന് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹനന്‍ മൊള്ള എത്തി

പുനലൂര്‍: ഉറുകുന്നില്‍ എഴുപത് ദിവസമായി കുടില്‍കെട്ടി സമരം നടത്തുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക്് ഐക്യദാര്‍ഢ്യവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറിയുമായ ഹനന്‍മൊള്ളയെത്തി. പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഉറുകുന്നിലെ മുസ്‌ലിയാര്‍ എസ്‌റ്റേറ്റ് ഫാമിലാണ് കുടിലുകള്‍ നിര്‍മിച്ച് സ്ത്രീകളും വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ സമരം ചെയ്യുന്നത്.
2013ല്‍ തിരുവനന്തപുരത്ത് നടത്തിയ പട്ടയമേളയില്‍ പട്ടയരേഖകള്‍ ലഭിച്ച തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ 299 കുടുംബങ്ങള്‍ക്കു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തുണ്ട് ഭൂമിപോലും ലഭിച്ചിട്ടില്ല. ഭൂമിക്കു വേണ്ടി റവന്യൂ ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത ഇവര്‍ , ഒടുവില്‍ കെ.എസ്.കെ.ടി.യുവിന്റെയും ഭൂസമര സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ മുസ്‌ലിയാര്‍ എസ്‌റ്റേറ്റില്‍ കുടില്‍കെട്ടി സമരം തുടങ്ങുകയായിരുന്നു. ഇവിടെ മൂന്ന് സെന്റ് വീതം ഭൂമി ലഭിക്കുമെന്നാണ് ഇവര്‍ക്കു ലഭിച്ച പട്ടയരേഖകളിലുള്ളത്. നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് അഖിലേന്ത്യാ കിസാന്‍സഭയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നു ഹനന്‍മൊള്ള സമരക്കാരോട് പറഞ്ഞു.
കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ്മാത്യു, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ് സുപാല്‍, സി.പി.എം പുനലൂര്‍ ഏര്യാ സെക്രട്ടറി എസ് ബിജു എന്നിവരും ഹനന്‍മൊള്ളയ്‌ക്കൊപ്പമുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.