2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഉറി ആക്രമണം: ഭീകരര്‍ ഉപയോഗിച്ച വയര്‍ലെസുകള്‍ നിര്‍മിച്ചത് ജപ്പാനില്‍

ന്യൂഡല്‍ഹി: ഉറിയില്‍ ഭീകരാക്രമണം നടത്തിയവര്‍ ഉപയോഗിച്ച വയര്‍ലെസ് സെറ്റുകള്‍ അന്വേഷണത്തിലെ പ്രധാന തെളിവുകളെന്ന് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് പാകിസ്താന്റെ സഹായം ലഭിച്ചുവെന്നതിനു വ്യക്തമായ തെളിവാണിവ. വയര്‍ലെസ് സെറ്റുകള്‍ ജപ്പാനില്‍ നിര്‍മിച്ചവയാണ്.
ഇവ പാകിസ്താന് ജപ്പാന്‍ വിറ്റതാണെന്നു കരുതുന്നു. പുതിയതെന്ന് സൂചിപ്പിക്കുന്ന ഉറുദുവിലും ഇംഗ്ലീഷിലുമുള്ള സ്റ്റിക്കര്‍ ഇതിന്‍മേലുണ്ട്. ബില്‍കുല്‍ നയാ എന്നും ന്യൂ എന്നുമാണ് സ്റ്റിക്കറിലുള്ളത്. ജാപ്പനീസ് കമ്പനിയായ ഐകോമാണിതു നിര്‍മിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തി.
ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാസേനകള്‍ക്കു മാത്രമേ ഇത്തരം വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ജപ്പാന്‍ കമ്പനി ഇവ വിറ്റത് പാകിസ്താനണെന്ന കാര്യം എന്‍.ഐ.എ പരിശോധിച്ച് ഉറപ്പുവരുത്തും.
രണ്ട് മാപ്പുകളടക്കം 48 ഇനം സാധനങ്ങളാണ് ഭീകരരില്‍ നിന്നു പിടിച്ചെടുത്തത്. ഇതില്‍ ഇന്ത്യന്‍ കമ്പനി നിര്‍മിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടും.
മാപ്പുകളിലൊന്നില്‍ ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ എന്താണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. ജി.പി.എസ് സംവിധാനത്തിലെ ഡാറ്റകള്‍ ഭീകരര്‍ നശിപ്പിച്ചതായും വാര്‍ത്തയുണ്ട്. ഭീകരരുടെ പക്കല്‍നിന്നു കണ്ടെടുത്ത വയര്‍ലെസിന്റെ മോഡല്‍ സംബന്ധിച്ച വിവരങ്ങള്‍ പാകിസ്താന് ഇന്ത്യ കൈമാറിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News