2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉറി ആക്രമണം: ഒരു ജവാന്‍ കൂടി വീരമൃത്യു വരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മിരിലെ ഉറിയില്‍ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. ഇതോടെ ആക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 19 ആയി.ഒഡീഷ നുവപാഡ സ്വദേശി പിതാബസ് മജ്ഹി(30)യാണു മരിച്ചത്. 2008ലാണ് മജ്ഹി ബി.എസ്.എഫില്‍ ചേര്‍ന്നത്.
ഭാര്യ ആദ്യ കുട്ടിക്ക് ജന്മം നല്‍കുന്നതിനു സാക്ഷിയാവാന്‍ വീട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഓഗസ്റ്റ് 26നാണ് മജ്ഹി അവസാനമായി വീട്ടിലെത്തിയത്. ഈമാസം 18ന് രാവിലെ അഞ്ചരയോടെയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ സൈനിക താവളത്തില്‍ ആക്രമണം നടത്തിയത്. 17 സൈനികര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.