2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉറച്ചു നില്‍ക്കൂ; അഖിലേഷിന് പിന്തുണയുമായി മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് പിന്തുണയുമായി മമതാ ബാനര്‍ജി. നിലപാടില്‍ ശക്തമായി ഉറച്ചു നില്‍ക്കൂവെന്നും തന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞത്.

ഇന്നലെ രാത്രി അഖിലേഷുമായി മമത ഫോണില്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെയാണ് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് മുഖ്യമന്ത്രിയും തന്റെ മകനുമായ അഖിലേഷിനെ പുറത്താക്കികൊണ്ട് മുലായം സിങ് യാദവ് ഉത്തരവിട്ടത്.

പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും അഖിലേഷിന്റെ വിശ്വസ്തനുമായ രാംഗോപാല്‍ യാദവിനെയും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അഛനും മകനും തമ്മില്‍ പോര് രൂക്ഷമായ യു.പിയില്‍ ആസന്നമായ തെരഞ്ഞെടുപ്പിനെ ഇത് എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News