2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ഉറക്കക്കുറവിനും ടെന്‍ഷനും ഓറഞ്ചും കറുവാപ്പട്ടയും

അശ്വതി ഗോപിനാഥ്

ഉറക്കക്കുറവ് ഇന്ന് കൗമാരക്കാരെപ്പോലും വെറുതെവിടുന്നില്ലെന്ന പരാതിയാണ് സര്‍വത്ര. പ്രായമുള്ളവരിലും നിദ്രഹാനി കൂടിവരുന്നു. കറുവാപ്പട്ടയുടെയും ഓറഞ്ചിന്റെയും സുഗന്ധങ്ങള്‍ക്ക് ഉറക്കമില്ലായ്മയില്‍ നിന്നു നിങ്ങളെ രക്ഷിക്കാന്‍ കഴിയും. ഒടിച്ചുകുത്തി നാരകത്തിന്റെ ഗന്ധവും ജമന്തി, കുന്തിരിക്കം, ജാതി ഇവയുടെ സുഗന്ധവും ഉറക്കത്തിലേക്ക് തള്ളിവിടാന്‍ കെല്‍പുള്ളതാണ്. ഈ സുഗന്ധങ്ങളൊക്കെ ടെന്‍ഷനും പരിഹാരമാണ്. നീലപ്പൂക്കളുള്ള ലാവണ്ടര്‍ എന്നിവയുടെ സുഗന്ധങ്ങള്‍ക്കും ടെന്‍ഷനകറ്റാനും സുഖമായ ഉറക്കം നല്‍കാനും ശേഷിയുണ്ട്.

(അടുത്തയാഴ്ച:
ആത്മവിശ്വാസത്തിന്
ചന്ദന സുഗന്ധം)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.