2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഉര്‍ദു പുസ്തക പ്രകാശനം

വേങ്ങര: വിദ്യാര്‍ഥികളുടെ ഭാഷാ അഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഊരകം എം.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ വര്‍ക്ക് ബുക്കിന്റെ പ്രകാശനം സ്‌കൂള്‍ കെ.കെ മുഹമ്മദ് കോയ തങ്ങള്‍ നിര്‍വഹിച്ചു. ഒ.പി ഇബ്‌റാഹിം പറപ്പൂര്‍ അധ്യക്ഷനായി. കെ.വി.കെ ജാഫര്‍ സാദിഖ് തങ്ങള്‍ പുസ്തകം വിശദീകരണം നടത്തി. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഇ.പി മുനീര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ശിഹാബുദ്ധീന്‍ ബെങ്കാളത്ത് സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.