2018 October 21 Sunday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ഉരുള്‍പൊട്ടല്‍ കാണാനെത്തി കാറടക്കം ഒലിച്ചുപോയി

 

കോഴിക്കോട്: പുതുപ്പാടി മട്ടിക്കുന്ന് വനത്തിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചില്‍ കാണാനെത്തിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. മട്ടിക്കുന്ന് പരപ്പന്‍പാറ മാധവിയുടെ മകന്‍ റിജിത്ത് മോനാണ്(25) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് റിജിത്ത് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം മലവെള്ളപ്പാച്ചില്‍ കാണാനെത്തിയപ്പോള്‍ കാര്‍ അടക്കം ഒലിച്ചു പോകുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മട്ടിക്കുന്നില്‍ പുഴ ഗതിമാറിയൊഴുകി ആറു വീടുകളും ഒരു കടയും തകര്‍ന്നു. ഒരു വീട് പൂര്‍ണമായും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞ് വയനാട്ടിലേക്കുള്ള ഗതാഗതം 12 മണിക്കൂറോളം തടസപ്പെട്ടു. കനത്ത മഴയില്‍ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മണ്ണിടിഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.