2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന സ്‌കൂളിലെ രേഖകള്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു

പൊഴുതന: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുറിച്യര്‍മല ഗവ. എല്‍.പി സ്‌കൂളില്‍ നിന്ന് നശിച്ച് പോവാത്ത രേഖകള്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു.
കെട്ടിടത്തിനകത്തും പുറത്തും മണ്ണും ചെളിയും വെള്ളവും ഇപ്പോഴും നില്‍ക്കുന്നതിനാല്‍ വിദ്യാലയത്തിലെ പ്രധാന രേഖകളും ഉപകരണങ്ങളും നശിച്ചിരുന്നു. ഉരുള്‍പൊട്ടിയ ചാലിലൂടെ ഏറെ പണിപ്പെട്ടാണ് സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. തുടര്‍ന്ന് നടന്ന അനുമോദന യോഗം പ്രധാനധ്യാപകന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അസ്്‌ലം അധ്യക്ഷനായി. ഫയര്‍ ഫോഴ്‌സ് അംഗങ്ങളായ ജി. സുരേഷ് കുമാര്‍, സി.എ ജയന്‍, ഇ.എ ചന്തു, കെ. ശിവാനന്ദന്‍, പി. സുധീഷ്, ആര്‍. ശ്രീജിത്ത്, വൈത്തിരി പൊലിസ് സ്റ്റേഷനിലെ സി.പി.ഒ നൗഷാദ് എന്നിവരെ അനുമോദിച്ചു. സീനിയര്‍ അസി. ടി.കെ ഷാനവാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുനാസര്‍ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.