2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഉമ്മന്‍ ചാണ്ടിയെ ഭരിക്കുന്നത് കേരള ജനതയോടുള്ള പരമപുച്ഛം: വി.എസ്

  •  സോഷ്യല്‍ മീഡിയയില്‍ വീണ്ടും അങ്കത്തിനൊരുങ്ങി വി.എസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും വി.എസും തമ്മിലുള്ള പോര് മുറുകുന്നു. പക്ഷേ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പോര് മുറുകുന്നത് സോഷ്യന്‍ മീഡിയയിലൂടെയാണെന്ന് മാത്രം. കഴിഞ്ഞ ദിവസം ധര്‍മടത്ത് പിണറായി അനുകൂല പ്രചാരണത്തിന് പോയ വി.എസിനെ ചോദ്യശരങ്ങളാലാണ് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കിലൂടെ വരവേറ്റത്. പിണറായിയെ ഇപ്പോള്‍ പിന്താങ്ങുന്ന വി.എസിന് പാര്‍ട്ടി എങ്ങനെയെങ്കിലും ജയിച്ചു കയറാന്‍ നടത്തുന്ന താല്‍ക്കാലിക പ്രകടനമായിരുന്നോ ധര്‍മടത്തെ പ്രചാരണം? താങ്കളുടെ ഇത്തരം പ്രവര്‍ത്തികളെ കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഇരട്ടത്താപ്പായി മാത്രമേ കാണൂ. എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്..

 

ഈ പോസ്റ്റിന് മറുപടിയുമായാണ് വി.എസ് ഇന്ന് തന്റെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്..

1990 കളില്‍ സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ പുറത്താക്കാന്‍ താങ്കള്‍ കാണിച്ച നീക്കങ്ങള്‍ മറന്നുപോയ നിലയിലാണ് താങ്കള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. 1992 മാര്‍ച്ചില്‍ നിയമസഭയില്‍ കരുണാകരനെതിരേ പാമോയില്‍ അഴിമതി ആരോപണം ഞാന്‍ നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ കരുണാകരന് വേണ്ടി നിയമസഭയില്‍ താങ്കള്‍ പോരാടിയെന്ന് അടുത്തകാലത്ത് പരസ്യമായി പറഞ്ഞല്ലോ? കരുണാകരനെതിരെയുള്ള ആരോപണങ്ങള്‍ ആസ്വദിക്കുന്ന മട്ടില്‍ അന്നത്തെ നിയമസഭയില്‍ ഒരക്ഷരം മിണ്ടാതെ ഇരിക്കുകയായിരുന്നു ധനമന്ത്രിയായിരുന്ന താങ്കളും എ ഗ്രൂപ്പുകാരായ എം.എല്‍.എമാര്‍ മുഴുവനും. കൂടാതെ ചാരക്കേസില്‍ കരുണാകരനെ പുറത്താക്കാന്‍ താങ്കള്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നും അങ്ങനെയുള്ള എന്തെങ്കിലും തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ കാണിക്കണമെന്നും താങ്കള്‍ പറഞ്ഞ അടുത്ത ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാരക്കേസില്‍ വിശ്വാസ്യത നഷ്ടപ്പെട്ട കരുണാകരന്‍ രാജിവയ്ക്കണമെന്ന് അങ്ങ് പരസ്യമായി പറയുന്ന വീഡിയോ റെക്കോര്‍ഡിങ് ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. എന്നിട്ടും താങ്കള്‍ തെളിവ് എവിടെയെന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

തങ്ങളെ ഭരിക്കുന്നത് കേരളജനതയോടുള്ള പരമപുച്ഛമാണ്. അവര്‍ കഴുതകളാണെന്ന് താങ്കള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. താങ്കളുടെ ഈ തട്ടിപ്പ് രാഷ്ട്രീയത്തിനെതിരേയാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കാന്‍ പോവുന്നതെന്ന് വി.എസ് മറുപടി ഫെയ്‌സ്ബുക്കില്‍ പറയുന്നു.
ലാവലിന്‍ കേസില്‍ കോടതി വിധി അംഗീകരിക്കുന്നുവെന്നും പോസ്റ്റില്‍ വി.എസ് കുറിക്കുന്നു.

വി.എസിന്റെ പിണറായി അനുകൂല പ്രചാരണം ഇരട്ടത്താപ്പായി മാത്രമേ പ്രവര്‍ത്തകര്‍ കാണൂ: ഉമ്മന്‍ ചാണ്ടി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.