2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

ഉപഗ്രഹചിത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

 

കൊച്ചി: ആലപ്പാട് അനധികൃത കരിമണല്‍ ഖനനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന റിമോട്ട് സെന്‍സിങ് അതോറിറ്റി പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഒരാഴ്ചക്കുള്ളില്‍ കോടതിക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഖനനം മൂലം ഭൂമി നഷടപ്പെടുന്നത് തടയാനും പ്രദേശവാസികളുട ആശങ്ക അകറ്റാനും സര്‍ക്കാര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ എന്തെല്ലാമെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ജസ്റ്റിസ് ഷാജി പി. ചാലിയാണ് ഉപഗ്രഹ ചിത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത് .

കേസിലെ എതിര്‍കക്ഷികളായ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നേരത്തെ നോട്ടിസ് പുറപ്പെടുവിച്ചിരിന്നു. പ്രത്യേക ദൂതന്‍ വഴിയാണ് സംസ്ഥാന സര്‍ക്കാരിനും ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡിനും നിയമസഭാ സമിതിക്കും നോട്ടിസയച്ചത്. നിയമസഭാ സമിതിയുടെ പരിസ്ഥിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശിയായ ഹുസൈന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി.

നിയമസഭാ സമിതി റിപ്പോര്‍ട്ട് വന്നിട്ട് ഒരു വര്‍ഷത്തിനു ശേഷവും യാതൊരുവിധ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. ഹരജിയിലെ ഏഴാം എതിര്‍ കക്ഷിയായ സംസ്ഥാന റിമോട്ട് സെന്‍സിങ് അതോറിറ്റി ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുന്‍പുള്ളതും ഖനനം തുടങ്ങിയതിന് ശേഷമുള്ളതുമായ സാറ്റലൈറ്റ് ചിത്രങ്ങളാണ് സമര്‍പ്പിക്കേണ്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.