2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉന്നാവോ ഇരയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉന്നാവോ (യു.പി): ഉന്നാവോയിലെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജില്ലാ ആശുപത്രിയിലെ എമര്‍ജെന്‍സി വാര്‍ഡില്‍ ചികിത്സിച്ചിരുന്ന പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. പൊലിസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പ്രഥമ ചികിത്സ നല്‍കിയത് പ്രശാന്തായിരുന്നു. ആശുപത്രി വിട്ട് മണിക്കൂറുകള്‍ക്കകം പൊലിസ് കസ്റ്റഡിയില്‍ പിതാവ് മരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തില്‍ പ്രശാന്തിനെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയില്‍ കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം.
ഇന്നലെ രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ട ഡോക്ടറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
ഉന്നാവോ ബലാത്സംഗക്കേസില്‍ ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കുല്‍ദീപ് സിങ് സെംഗാര്‍ തിഹാര്‍ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവ് മരിച്ച കേസില്‍ കുല്‍ദീപിന്റെ സഹോദരന്‍ അതുലും ജയിലിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.