2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ഉനാവോയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബി.ജെ.പി അനുഭവിക്കുമെന്ന് സാക്ഷി മഹാരാജ്

 

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിന് മുന്നറിയിപ്പുമായി വിവാദനായകനായ സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉനാവോ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന അദ്ദേഹം, തന്നെ മാറ്റി മറ്റാരെയെങ്കിലും ഇവിടെ സ്ഥാനാര്‍ഥിയാക്കിയാല്‍ അതിന്റെ ഫലം പാര്‍ട്ടി അനുഭവിക്കുമെന്നാണ് ഇന്നലെ മുന്നറിയിപ്പു നല്‍കിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെയ്ക്ക് നല്‍കിയ കത്ത് ഇന്നലെ പുറത്തായതോടെയാണ് സാക്ഷി മഹാരാജിന്റെ ഭീഷണി പുറംലോകമറിഞ്ഞത്.

ഉനാവോ സീറ്റ് തനിക്കു തന്നെ ലഭിക്കുമെന്നാണ് സാക്ഷി മഹാരാജ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറ്റാര്‍ക്കെങ്കിലും സീറ്റ് നല്‍കുകയാണെങ്കില്‍ അത് ജനങ്ങളെ പ്രകോപിപ്പിക്കും. പിന്നീടുണ്ടാകുന്ന ഫലം അത്ര നല്ലതായിരിക്കില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കി.

2014ലെ തെരഞ്ഞെടുപ്പില്‍ 3.15 ലക്ഷം വോട്ടുകള്‍ നേടിയാണ് സാക്ഷി മഹാരാജ് ഉനാവോയില്‍ നിന്ന് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടി രണ്ടാം സ്ഥാനത്തുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.