2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കി പി.എസ്.സി; ഡിലീഷന്‍ നടപടികള്‍ക്ക് നോട്ടറിയുടെ ഒപ്പ് വേണം

ശ്രീരാജ് നെല്ലിവിള

കൊട്ടിയം(കൊല്ലം): റാങ്ക് ലിസ്റ്റില്‍പ്പെട്ടവരില്‍ ജോലി വേണ്ടാത്തവര്‍ക്ക് സ്വയം ഒഴിവാകാനുള്ള ‘ഡിലീഷന്‍’ നടപടികള്‍ പി.എസ്.സി സങ്കീര്‍ണമാക്കിയത് ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കി.
നിയമനങ്ങള്‍ വൈകിപ്പിക്കാനുള്ള ധനവകുപ്പിന്റെ ഇടപെടലാണ് ഇതിനുപിന്നിലെന്നാണ് ആരോപണം.
നേരത്തേ ഇത്തരക്കാര്‍ നിശ്ചിത ഫോമില്‍ ഒപ്പിട്ട് കൊടുത്താല്‍ മതിയായിരുന്നു. എന്നാല്‍, നോട്ടറിയുടെ ഒപ്പ് വേണമെന്നാണ് പുതിയ നിബന്ധന. റാങ്ക്‌ലിസ്റ്റില്‍പ്പെട്ടവര്‍ ജോലി വേണ്ടെന്ന് ഏഴുതിക്കൊടുത്തില്ലെങ്കില്‍ ഒഴിവുകള്‍ എന്‍.ജെ.ഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി)യായി കണക്കാക്കാന്‍ മാസങ്ങളെടുക്കും.
നിരവധി ഉദ്യോഗാര്‍ഥികളുടെ അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.
റാങ്ക് ലിസ്റ്റില്‍ പിറകെയുള്ളവര്‍ ഇവരെ കണ്ടെത്തി എന്‍.ഒ.സി സംഘടിപ്പിച്ച് പി.എസ്.സി ഓഫിസിലെത്തിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. അതാണ് പുതിയ നിബന്ധനയോടെ അട്ടിമറിക്കപ്പെട്ടത്. നോട്ടറിയുടെ ഒപ്പ് വേണമെങ്കില്‍ ഏകദേശം 500-600 രൂപ വരെ ചെലവാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.