2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഉദ്യാന നഗരിയില്‍ സമൂഹ വിവാഹമൊരുക്കി കെ.എം.സി.സി

 

ശരീഫ് കൂലേരി#

 

ബംഗളൂരു: നിര്‍ധനരായ 120 കുടുംബങ്ങളിലെ യുവതീ യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി ബംഗളൂരു കെ.എം.സി.സി. നിംഹാന്‍സ് ആശുപത്രിക്ക് സമീപം സോമേശ്വര നഗറില്‍ പത്തുകോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ശിഹാബ് തങ്ങള്‍ സെന്ററിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സമൂഹ വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്.
ഉദ്യാന നഗരിയായ ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക സ്വദേശികളെ കൂടാതെ ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള അറുപത് യുവാക്കളുടെ നിക്കാഹ് ആണ് ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ ഹസ്രത്ത് മൗലാനാ മുഫ്തി അഹമ്മദ് മൗസ് റഷാദിയുടെ കാര്‍മികത്വത്തില്‍ നടന്നത്. ജാതി മത വ്യത്യാസമില്ലാതെ ഒത്തുകൂടിയ നാലായിരത്തോളം ആളുകള്‍ ചടങ്ങിന് സാക്ഷിയായി.
സമൂഹ വിവാഹ ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചെറുകിട വ്യവസായ വകുപ്പ് മന്ത്രി കെ.ജെ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബി.എം.ടി.സി ചെയര്‍മാന്‍ എന്‍.എ ഹാരിസ് എം.എല്‍.എ, കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പി.സി ജാഫര്‍, എം.ടി.പി മുഹമ്മദ് കുഞ്ഞി, ദസ്തഗീര്‍ ആഗ, എസ്.എസ്.എ ഖാദര്‍ ഹാജി, ബി.ബി.എം.പി കൗണ്‍സിലര്‍ മുജാഹിദ് പാഷ, ഡോ. അനില്‍ കുമാര്‍, എന്‍.കെ മുസ്തഫ, നിഅ്മത്തുല്ല കോട്ടക്കല്‍, പി. മൊയ്തീന്‍, ടി.എം ഷഹീദ്, ഡോ. ചൗധരി, അബു സഈദ് ഹുസൈന്‍ മൗലവി, അശ്‌റഫ് കേളോത്ത്, ഇഖ്ബാല്‍ മണലോടി, ബംഗളൂരു ആര്‍.ടി.ഒ മൂസ, മൗലാന അശ്‌റഫലി, മെറ്റി കെ ഗ്രേസ്, തസ്‌ലീം സേഠ്, റഫാത്ത് ജഹാന്‍, ശംസുദ്ദീന്‍ പ്രസംഗിച്ചു. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News