2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഉത്തരേന്ത്യ പൊള്ളും

 

നാല് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ പല ഭാഗങ്ങളിലും കാലാവസ്ഥയില്‍ വലിയതോതില്‍ മാറ്റങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാനും ദിവസങ്ങളില്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് സംസ്ഥനങ്ങള്‍, മധ്യേന്ത്യന്‍ സംസ്ഥാനങ്ങള്‍, കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ചൂട് കൂടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റമാണ് ചൂട് കൂടാന്‍ കാരണം. നിലവില്‍ ഉത്തരേന്ത്യയില്‍ 40 മുതല്‍ 45 സെല്‍ഷ്യസ് വരെയാണ് താപനില. ഇതിനുപുറമെ ഇന്നു മുതല്‍ ചൂടുകാറ്റുകൂടിയാകുമ്പോള്‍ സ്ഥിതിഗതികള്‍ രൂക്ഷമാകും. ഈ മാസം ഒന്‍പത്, 10 തിയതികളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം, അടുത്ത രണ്ട് ദിവസങ്ങളില്‍ വരണ്ട കാറ്റ് ശക്തമാകുമെന്നും ഇത് വിദര്‍ഭ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ശക്തമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.