2018 May 18 Friday
അസൂയാര്‍ഹരായി രണ്ടുപേരേയുള്ളൂ. വിദ്യ നേടിയ ശേഷം അത് പഠിപ്പിക്കുകയും അതുകൊണ്ട് നീതി കല്‍പ്പിക്കുകയും ചെയ്യുന്നവന്‍. പിന്നെ ധനം നേടിയ ശേഷം അത് ഇലാഹി മാര്‍ഗത്തില്‍ ചെലവഴിക്കുന്നവന്‍.
-മുഹമ്മദ് നബി (സ)

ഉത്തരേന്ത്യയില്‍ ഭൂചലനം

ന്യൂഡല്‍ഹി:ഉത്തരേന്ത്യയില്‍ പലയിടത്തും ശക്തമായ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 121 കി.മീറ്റര്‍ മാറിയുള്ള രുദ്രപ്രയാഗ് ആണെന്ന് യൂറോപ്യന്‍ -മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇന്നലെ രാത്രി 8.45ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചലനം 30 കി.മീറ്റര്‍ ചുറ്റളവിലുണ്ടായിരുന്നു. ശക്തമായ പ്രകമ്പനത്തോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്. ഡല്‍ഹിയില്‍ പോലും ഇതിന്റെ പ്രകമ്പനം ഉണ്ടായിരുന്നു.
സാമാന്യം ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. പലരും കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.