2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഉത്തരേന്ത്യയില്‍ അത്യുഷ്ണം തുടരുന്നു

 

ന്യൂഡല്‍ഹി: രാജ്യം 30 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായി വീണ്ടും അത്യുഷ്ണത്തിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കാരായ നാലുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗം അത്യുഷ്ണത്തിന്റെ പിടിയിലാണ്. മുന്‍കാലങ്ങളിലില്ലാത്ത വിധം ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
അടുത്ത രണ്ടു ദിവസങ്ങള്‍കൂടി ഉഷ്ണക്കാറ്റ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു മാസത്തോളമായി ഉത്തരേന്ത്യയില്‍ ഉഷ്ണക്കാറ്റ് വീശിയടിക്കുകയാണ്. 1988ല്‍ 33 ദിവസമാണ് ഉഷ്ണക്കാറ്റുണ്ടായിരുന്നത്. 2016ലാകട്ടെ ഇത് 32 ദിവസം നീണ്ടുനിന്നു. 40 ഡിഗ്രിക്ക് മുകളില്‍ ചൂട് കൂടിയാലാണ് ഉഷ്ണക്കാറ്റായി രേഖപ്പെടുത്തുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.