2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഉത്തരാഖണ്ഡിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ബജറ്റിന്റെ രണ്ടാം ഘട്ട സമ്മേളനത്തിനു തുടക്കമായത് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തോടെ. മറ്റു വിഷയങ്ങളെല്ലാം മാറ്റിവച്ച് ഇരുസഭകളിലും ഉത്തരാഖണ്ഡ് ചര്‍ച്ചയ്‌ക്കെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ രാജ്യസഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ 27ന് സുപ്രിം കോടതി വാദം കേള്‍ക്കാന്‍ തുടങ്ങുമെന്നും അതുവരെ ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമാണ് ബി.ജെ.പി വാദിച്ചത്.

ബി.ജെ.പി ജനാധിപത്യത്തെ സംരക്ഷിക്കുന്നില്ലെന്നും ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. എന്നാല്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും റൂള്‍ ബുക്ക് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങുമെന്നും അതുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു.

ജെ.എന്‍.യു വിഷയം, പത്താന്‍കോട്ട് അന്വേഷണ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്നീ കാര്യങ്ങളും ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു. എന്നാല്‍ ജെ.എന്‍.യു വിഷയം കോടതി പരിഗണനയിലുള്ളതാണെന്നും അതു ചര്‍ച്ച ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ അംഗങ്ങള്‍ മറുപടി നല്‍കി. ഇതോടെ കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.