2017 January 20 Friday
നീ ഇഹലോകത്ത് ഒരു വിദേശിയെപ്പോലെ അല്ലെങ്കില്‍ വഴിപോക്കനെപ്പോലെ ആകണം
-മുഹമ്മദ് നബി (സ്വ)

ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന്

 

ആലത്തൂര്‍: പാമ്പാടി നെഹ്‌റു കോളജ് അധികൃതരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്ത എന്‍ജിനീയറിങ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ ഉടന്‍ കൊണ്ടുവരണമെന്നും സ്വാശ്രയ ലോബിയുടെയും അവരെ പാലൂട്ടി വളര്‍ത്തിയ സംസ്ഥാന സര്‍ക്കാറുകളുടെയും ഇരയാണ് ജിഷ്ണുവെന്നും എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാസില്‍ ആലത്തൂര്‍ പറഞ്ഞു. എസ്.ഐ.ഒ ആലത്തൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ സംവിധാനം ആരംഭിച്ചതു മുതല്‍ അതിനെ തോന്നും പോലെ കയറൂരി വിട്ട ഇടതു വലതു മുന്നണികള്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ഒരു പോലെ പ്രതികളാണെന്നും, ഇതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വാശ്രയ ലോബിയെ നിലക്കു നിര്‍ത്താനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാശ്രയ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ എസ്.ഐ.ഒ തുടക്കം മുതല്‍ ആവശ്യപ്പെടുന്നതു പോലെ സമഗ്രമായ നിയനിര്‍മാണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകടനത്തിന് സഫീര്‍, മുര്‍ഷിദ് ഹുസൈന്‍, റംഷാദ്,ശുഹൈബ് നേതൃത്വം നല്‍കി.