2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്

സിയോള്‍: ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പരീക്ഷണം നടത്തിയതായി യു.എസും ദക്ഷിണകൊറിയയുമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉത്തരകൊറിയയിലെ പടിഞ്ഞാറന്‍ തീരത്തു നിന്ന് കിഴക്ക് ജപ്പാന്‍ കടലിലേക്കാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. 1000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്നാണ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ അറിയിച്ചത്.

ഇതിനു മുന്‍പ് കഴിഞ്ഞ മാസം 19ന് ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.