2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഉത്തരകൊറിയയുമായി സംസാരിക്കാന്‍ തയ്യാറെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാണെന്ന് യു.എസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ആണവ പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ച നടത്താന്‍ തനിക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.
ചര്‍ച്ച നടത്തുന്നതിന് ഉത്തരകൊറിയയുമായി അടുത്തു ബന്ധമുള്ള ചൈനയുടെ സഹായം തേടും. സാമ്പത്തികമായും നയതന്ത്ര പരമായും ഉത്തരകൊറിയയെ സഹായിക്കുന്നത് ചൈനയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ചൈനയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ച്ചയായി അണുപരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഉത്തരകൊറിയക്കുമേല്‍ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.