2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഉത്തരകൊറിയയുമായി ചര്‍ച്ചക്ക് തയാറെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയയുമായുള്ള സംഭാഷണത്തിന് സന്നദ്ധത അറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉചിതമായി സമയത്ത് ചര്‍ച്ചക്ക് തയാറാണെന്ന് ട്രംപ് അറിയിച്ചു.
ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ചയെ ട്രംപ് നേരത്തെ പിന്തുണച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടിയില്‍ ചര്‍ച്ച നടക്കുന്നതിനിടെ സൈനിക നടപടിയുണ്ടാവില്ലെന്ന് ട്രംപ് പ്രധാനമന്ത്രി മൂണ്‍ ജോയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞുവെന്ന് ദക്ഷിണകൊറിയ പറഞ്ഞു.
ഉത്തരകൊറിയയുമായി ചര്‍ച്ച നടക്കുകായണെങ്കില്‍ തങ്ങളുടെ രാജ്യത്തിന്റേത് മാത്രമല്ല, ലോകത്തിന്റെ കൂടി വിജയമാവുമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മൂണ്‍ ജോ ട്രംപിനോട് പറഞ്ഞു. ഉത്തരകൊറിയയുമായുള്ള ചര്‍ച്ചയ്ക്കുള്ള ട്രംപിന്റെ സന്നദ്ധത വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
ഉത്തരകൊറിയയുമായി ചര്‍ച്ചക്ക് നേരത്തെയും ട്രംപ് സന്നദ്ധത അറിയിച്ചിരുന്നു. റോക്ക്റ്റ് മനുഷ്യനുമായി ചര്‍ച്ചക്ക് താന്‍ എപ്പോഴും തയാറാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിനെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. ഇരു കൊറിയന്‍ പ്രതിനിധികള്‍ക്കുമിടിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഉത്തര-ദക്ഷിണ കൊറിയന്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ചയുടെ വലിയ അംഗീകാരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അവകാശപ്പെട്ടതാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയുടെ ഭാഗമായി ഉന്നത തല പ്രതിനിധി സംഘം, ദേശീയ ഒളിംപിക്‌സ് കമ്മിറ്റി പ്രതിനിധികള്‍, കലാകാരന്മാര്‍, നിരീക്ഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘത്തെ ഒളിംപിക്‌സിന് അയക്കുന്നതിനായി ഉത്തരകൊറിയ സന്നദ്ധത അറിയിച്ചുവെന്ന് ദക്ഷിണകൊറിയന്‍ വൈസ് യൂനിഫിക്കേഷന്‍ മന്ത്രി ചുന്‍ ഹൈ സങ് പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.