2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയമെന്ന് ദക്ഷിണ കൊറിയ

സീയൂള്‍: ഉത്തരകൊറിയ നടത്തിയ പുതിയ മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്ന് ദക്ഷിണ കൊറിയ. ദക്ഷിണകൊറിയന്‍ പ്രതിരോധവകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എസ് ഔദ്യോഗിക വൃത്തങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ദക്ഷിണകൊറിയയും യു.എസും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളെ ജാഗ്രതയോടെയാണ് നോക്കികാണുന്നതെന്നും ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്നാല്‍ എതുതരത്തിലുള്ള മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് അറിയാന്‍ സാധിച്ചിട്ടില്ലെന്നും ദക്ഷിണകൊറിയന്‍ പ്രതിനിധി വ്യക്തമാക്കി.

ഉത്തരകൊറിയ രണ്ടാഴ്ച മുന്‍പും നാല് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.