2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ഉണ്ട്, പവിഴപുറ്റുകള്‍ അതിജീവിക്കുന്നുണ്ട്

കാലാവസ്ഥാ വ്യതിയാനം പവിഴപുറ്റുകളുടെ നിലനില്‍പ്പിന് ഭീഷണിയാവുന്നുണ്ടെങ്കിലും ചില പവിഴപുറ്റുകള്‍ ഇതിനെ അതിജീവിച്ച് വളരുന്നതായി പഠനം. ജേണല്‍ ഓഫ് അപ്ലെഡ് ഓഫ് എകോളജിയെന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

കടലിലുണ്ടാവുന്ന താപനിലയിലുള്ള വ്യത്യാസവും കാലാവസ്ഥ വ്യതിയാനവും പവിഴപുറ്റുകളുടെ നാശത്തിന് കാരണമാവുന്നുണ്ടെന്ന് ജേണലില്‍ പറയുന്നു.

വായുമലിനീകരണം കടലിലെ താപനില വര്‍ധിക്കാന്‍ കാരണമായി. ഇതു പവിഴപുറ്റുകളുടെ നാശത്തിന് കാരണമായി. അമിതമായ മത്സ്യബന്ധനവും ഖനനവും പവിഴപുറ്റുകളുടെ നാശത്തിന് കാരണമായെന്നും പഠനത്തില്‍ പറയുന്നു.

എന്നാല്‍ ചില പവിഴപുറ്റുകള്‍ ഈ പ്രശ്‌നങ്ങളെ മറികടന്നിട്ടുണ്ടെന്ന് ജേണലില്‍ പറയുന്നു.

പസഫിക് സമുദ്രത്തിലും പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലും 38 പവിഴപുറ്റുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈ പവിഴപുറ്റുകള്‍ പ്രശ്‌നങ്ങളെ അതിജീവിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.




 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.