2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഉണക്ക മുന്തിരിയിലും കീടനാശിനി

തിരുവനന്തപുരം: ഉണക്ക മുന്തിരിയിലും വലിയ തോതില്‍ കീടനാശിനി സാന്നിധ്യമെന്ന് കണ്ടെത്തല്‍. സേഫ് ടു ഈറ്റ് പദ്ധതിയോടനുബന്ധിച്ച് 47 സാംപിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.
നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന കീടനാശിനികളായ ക്ലോര്‍പൈറിഫോസ്, സൈപര്‍മെത്രിന്‍, ഡൈമെത്തോയേറ്റ്, ഇമിഡാക്ലോപ്രിഡ് എന്നിവയാണ് കൂടുതലായും പ്രയോഗിച്ചിരിക്കുന്നത്. ഇമിഡാക്ലോപ്രിഡ് അനുവദനീയമായ അളവിന്റെ 26 ഇരട്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിരോധിച്ച ക്ലോര്‍പൈറിഫോസ് ഗര്‍ഭസ്ഥ ശിശുവിന്റെ മാനസിക വളര്‍ച്ച മുരടിക്കുന്നതിനും കാരണമാകുന്നതാണ്.
ഉണക്ക മുന്തിരിക്ക് പുറമേ പ്ലം, അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട്, പിസ്ത, പെക്കാന്‍, ചെറി, പീച്ച്, ആപ്രിക്കോട്ട് തുടങ്ങിയവയിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.