2018 April 08 Sunday
ഇത് നിന്റെ പാത, നീ തനിച്ചും.മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം; എന്നാല്‍, നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
ജമാലുദ്ദീന്‍ റൂമി

ഉടന്‍ വരുന്നു…ഗൂഗിള്‍ സ്പീക്കര്‍

 

ഗൂഗിളെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമുക്ക് മനസിലേക്ക് വരുന്നത് ഇന്റര്‍നെറ്റിനെ കുറിച്ചായിരിക്കും. ഇന്റര്‍നെറ്റില്‍ സേര്‍ച്ച് എന്‍ജിന്‍ മാത്രമായല്ല, അടുത്തിടെ ഉപഭോക്താക്കള്‍ക്ക് വാര്‍ത്തകള്‍ എത്തിക്കുന്നതിനായി ഒരു ന്യൂസ് പോര്‍ട്ടല്‍ വരെ ആരംഭിച്ച ഗൂഗിള്‍ ഇപ്പോള്‍ സ്പീക്കറുമായാണ് രംഗത്തുവന്നിട്ടുള്ളത്. ഇത് ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് കമ്പനിയുമായുള്ള അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഗൂഗിള്‍ ഹോം, ഗൂഗിള്‍ ഹോം മിനി സ്പീക്കറുകള്‍ എന്നിവ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഈമാസം 10നകം തന്നെ ഇവ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍ ഇവ ഇതിനു മുന്‍പുതന്നെ വിപണിയില്‍ ഇറക്കിയിരുന്നും. ഇതിന് വന്‍ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കമ്പനി ഇവ ലോകവിപണിയിലെത്തിക്കാന്‍ തയാറായത്. ഗൂഗിള്‍ സ്പീക്കറിന് 129 യു.എസ് ഡോളറും മിനി സ്പീക്കറിന് 49 യു.എസ് ഡോളറുമാണ് അമേരിക്കയിലെ വില.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.