2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഉചിതമായ തീരുമാനം എടുക്കണം: സി.സി.ബി.ഐ പ്രസിഡന്റിന് കത്തുനല്‍കി

 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സി.സി.ബി.ഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്തുനല്‍കി.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോക്കും ഇതേ ആവശ്യമുന്നയിച്ച് കത്തുനല്‍കിയിട്ടുണ്ട്. ബിഷപ്പിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെപേരില്‍ കത്തോലിക്കാ സഭ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നുണ്ടാകണം. ഈ വിഷയത്തില്‍ സഭയെ അവഹേളിക്കാന്‍ ആര്‍ക്കും ഇടനല്‍കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.