2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഉംറക്കെത്തി മക്കയില്‍ കുഴഞ്ഞു വീണു മരിച്ച ഫഹദ് ചോലക്കലിന്റെ മയ്യത്ത് ഖബറടക്കി

 

മക്ക: കഴിഞ്ഞ വെള്ളിയാഴ്ച്ച ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലെത്തി മദീന യാത്രക്കായി ബസ്സില്‍ കയറവേ കുഴഞ്ഞ് വീണ് മരിച്ച കാളികാവ് പോലീസ്‌സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ചോലക്കല്‍ അബ്ദുല്‍ കരീം എന്നിവരുടെ മകന്‍ ഫഹദ്(26)ന്റെ മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍ ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കി.
മക്കാ കെ എം സി സി പ്രസിഡണ്ട് കുഞ്ഞുമോന്‍ കാക്കിയ, മൊയ്തീന്‍ കുട്ടി കോഡൂര്‍, ഹംസ സലാം, അശ്‌റഫ് മിസ്ബാഹി എന്നിവര്‍ ഖബറടക്ക നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.