2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

Gallery

ഡിസംമ്പറിലെ സൂപ്പര്‍ മൂണ്‍

സാധാരണ കാണുന്നതിലും വലുപ്പമേറിയ പൂര്‍ണചന്ദ്രനെ കാണാന്‍ കഴിയുന്ന അവസ്ഥയാണ് സൂപ്പര്‍ മുണ്‍. ഭൂമിയുമായി ചന്ദ്രന്‍ വളരെ അടുത്തുവരുന്ന ഈ പ്രതിഭാസം ലോകമെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്കു പ്രിയപ്പെട്ട കാഴ്ചയാണ്. ഓരോ മാസവും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 3,54,000 കിലോമീറ്റര്‍ മുതല്‍ 4,10,000 കിലോ മീറ്റര്‍ വരെയായി വ്യത്യാസപ്പെടാറുണ്ട്. ഇതില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും ആടുത്തു വരുന്ന അവസ്ഥയില്‍ പൗര്‍ണമിയും കൂടി ഒത്തുവന്നാല്‍ വലിപ്പമേറിയ ചന്ദ്രന്‍ ദൃശ്യമാവും. ഇതാണ് സൂപ്പര്‍ മൂണ്‍ എന്ന അത്ഭുതപ്രതിഭാസത്തിന്റെ പിന്നിലുള്ള കഥ. ഈ സമയം കാണുന്ന പൂര്‍ണ്ണചന്ദ്രനു സാധാരണത്തെക്കാള്‍ 14 % വരെ കൂടുതല്‍ വലുപ്പം തോന്നിക്കാം. ഈ വര്‍ഷത്തെ ഏക സൂപ്പര്‍മൂണ്‍ കാണാന്‍ കഴിഞ്ഞത് ഡിസംമ്പര്‍ 3 ഞായറാഴ്ചയാണ്. വളരെ അപൂര്‍വം സംഭവിക്കാറുള്ള ഈ പ്രതിഭാസം ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആകര്‍ഷണമാണ്. എന്നും കണുന്ന ചന്ദ്രന്റെ ഏറ്റവും ഭംഗിയുള്ള രൂപം ഭൂമിയുടെ പല ഭാഗങ്ങളില്‍നിന്നും ക്യാമറക്കണ്ണുകള്‍ പകര്‍ത്തുമ്പോള്‍ ഓരോ ചിത്രത്തിനും പ്രത്യേകത തോന്നിക്കും .

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries