2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഈ വിധി നിരാശാജനകം തന്നെ

അജയ് എസ് കുമാര്‍ പ്ലാവോട് ,തിരുവനന്തപുരം

സൗമ്യ കേസിലെ സുപ്രീം കോടതി വിധി നിരാശജനകമാണ് . രാജ്യത്ത് ഒരു വശത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം കോടതി വിധികള്‍ ഗോവിന്ദച്ചാമിമാരെ പോലുള്ളവരെ ഇത്തരം അതിക്രമങ്ങള്‍ നടത്താനുള്ള പ്രചോദനം നല്‍കും എന്നതില്‍ സംശയമില്ല.
അതുപോലെ തന്നെ രാജ്യത്തെ സാധാരണക്കാര്‍ കേസ് നടത്താനുള്ള പണം കണ്ടെത്താന്‍ കഷ്ടപെടുമ്പോള്‍ ഗോവിന്ദച്ചാമിയെ പോലുള്ളവര്‍ക്ക് ലക്ഷങ്ങള്‍ മുടക്കി കേസ് നടത്താനും ആളുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ഗോവിന്ദ ചാമിയെ പോലുള്ളവര്‍ക്കെതിരെ ശ്കതമായ നടപടി ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷാ ഉണ്ടാകൂ.അല്ലാത്തപക്ഷം ജനങ്ങള്‍ക്ക് നിയമ സംവിധാനങ്ങളോടുള്ള വിശ്വാസം തന്നെ ഇല്ലാതാകും എന്നതില്‍ സംശയം ഇല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.