2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഈ വര്‍ഷം വിനോദസഞ്ചാരികളുടെ വരവില്‍ വര്‍ധന

തിരുവനന്തപുരം: വിനോദ സഞ്ചാര രംഗത്ത് 2018 ലെ ആദ്യ പാദത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

ജനുവരിയില്‍ തുടങ്ങി മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 17.87 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളില്‍ 6,54,854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി എത്തിയത്.

ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2017ലെ ആദ്യ മൂന്ന് മാസത്തില്‍ 36,63,552 പേരെത്തിയപ്പോള്‍ 2018ല്‍ 43,18,406 പേരാണ് എത്തിയത്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18.57 ശതമാനം വര്‍ധനയും ഉണ്ടായി. 2017ല്‍ 12 മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍15 ലക്ഷം വര്‍ധനവ് ഉണ്ടായപ്പോള്‍ 2018 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ആറ് ലക്ഷത്തിന്റെ വര്‍ധന വന്നു. ഏറ്റവും കൂടുതല്‍ ശതമാന വര്‍ധന ഉണ്ടായത് ഇടുക്കി ജില്ലയിലാണ്.

38.89 ശതമാനം. തൊട്ടടുത്ത് 37.28 ശതമാനം വര്‍ധനവുമായി ആലപ്പുഴയാണ്. കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ 8.88 ലക്ഷം പേര്‍. 6.93 ലക്ഷം പേരുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്ത് എത്തി. കുറവ് രേഖപ്പെടുത്തിയത് കൊല്ലത്താണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.