ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് രാജാവിന്റെ അതിഥികളായി ഇന്ത്യയില്‍ നിന്നും എത്തിയത് 40 പേര്. 5300 പേരാണ് രാജാവിന്റെ ആതിഥേയത്വത്തില്‍ ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്. ഇതില്‍ ആയിരം പേര് വീതം ഇസ്രായില്‍ ആക്രണത്തില്‍ വീരമൃത്യുവരിച്ച ഫലസ്തീനികളുടെ ബന്ധുകളും ഭീകര വിരുദ്ധ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച ഈജിപ്ഷ്യന്‍ സൈനികരുടെയും പൊലീസുകാരുടെയും ബന്ധുകളായിരുന്നു.
1100 പേര് യമനില്‍ ഹൂത്തികള്‍ക്കെതിരായ യുദ്ധത്തില്‍ മരിച്ചവരുടെ ബന്ധുകളും 400 പേര് യമന്‍ യുദ്ധത്തില്‍ പങ്കെടുത്ത് മരിച്ച യുഡാന്‍ സൈനികരുടെ ബന്ധുകളും 500 പേര് ഗ്വിനിയ- ബിസാവുവില്‍ നിന്നുള്ളവരും ആയിരുന്നു. ഇന്ത്യ അടക്കം 90 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 1300 പേര്‍ക്കും രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു.
അതേ സമയം സഊദി ഭരണാധികാരികളുടെ ആതിഥേയതത്വത്തില് ഹജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്ന പദ്ധതി ഹിജ്റ 1417ല്‍ ഫഹദ് രാജാവിന്റെ കാലത്താണ് ആരംഭിച്ചത്. ഫഹദ് രാജാവിന്റെയും അബ്ദുല്ല രാജാവിന്റെയും സല്മാന് രാജാവിന്റെയും കാലത്തായി 22 വര്‍ഷത്തിനിടെ ആകെ 52,300 പേര്‍ക്ക് ഈ പദ്ധതി വഴി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു.

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.