2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഈ ബുദ്ധി നേരത്തെ തോന്നാമായിരുന്നുവെന്ന് മമത

കൊല്‍ക്കത്ത: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത രംഗത്ത്. തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കോണ്‍ഗ്രസും ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയിരുന്നുവെങ്കില്‍ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നുവെന്നാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം.
ട്വീറ്റിലാണ് കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള തൃണമൂല്‍ നേതാവിന്റെ പ്രതികരണം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അനുമോദിച്ച അവര്‍ പരാജയപ്പെട്ടവര്‍ക്ക് തിരിച്ചുവരാന്‍ പോരാടുന്നതിനായി പിന്തുണയും പ്രഖ്യാപിച്ചു.
കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 120 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി.ക്കും ജെ.ഡി.എസിനും 40 സീറ്റുകള്‍ വീതം നേടി തൃപ്തിപ്പെടേണ്ടിവന്നു. ചെറിയ സ്ഥാനാര്‍ത്ഥികളും ചെറുകക്ഷികളും ചേര്‍ന്ന് 22 സീറ്റുകളും നേടിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.