2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഈ കലോത്സവം സംഭവബഹുലം

 

അഞ്ചു ദിനങ്ങള്‍, 234 മത്സരങ്ങള്‍, 24 വേദികള്‍, 12000 മത്സരാര്‍ഥികള്‍, അവരെ പിന്തുണച്ചെത്തിയ പതിനായിരക്കണക്കിന് ആളുകള്‍, ഇവര്‍ക്ക് ആഥിത്യമരുളിയ തൃശൂര്‍ക്കാര്‍, ഓടിനടന്ന് കലോത്സവത്തിന്റെ സംഘാടനം നിയന്ത്രിച്ച ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.. ഇങ്ങിനെ സംഭവബഹുലമായിരുന്നു 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം. കഴിഞ്ഞ അഞ്ചുദിനങ്ങളും തൃശൂര്‍ നഗരത്തിന് ഉറക്കമില്ലാത്ത ഇരവുകളായിരുന്നു കലോത്സവം സമ്മാനിച്ചത്.

തൃശൂരിന് രണ്ടാംപൂരം സമ്മാനിച്ച കലോത്സവം ഇന്ന് ഉപചാരംചൊല്ലി പിരിയുമ്പോള്‍ അടുത്തതവണ വീണ്ടും കണ്ടുമുട്ടാമെന്ന ശുഭാപ്തി വിശ്വാസമാണ് മത്സരാര്‍ഥികളും കലാസ്വാദകരും പങ്കുവെക്കുന്നത്. നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് മേള പടിയിറങ്ങുന്നത്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം തങ്ങളേറ്റെടുത്ത ദൗത്യം ഭംഗിയായി നിറവേറ്റിയെന്ന ചാരിഥാര്‍ത്യത്തിലാണ്. ക്ഷേത്ര, മാപ്പിള, ക്രിസ്തീയ കലകള്‍ നിറഞ്ഞ സദസിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മത്സരാര്‍ഥികള്‍ക്കും സന്തോഷം പകരുന്നതാണ്.
നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ പൊലിസിനൊപ്പം നിന്ന കുട്ടി പൊലിസും എന്‍.സി.സി കേഡറ്റ്‌സും ഈ കലോത്സവത്തിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളുമായി.

നിരവധി മറ്റു പ്രത്യേകതകളും തൃശൂര്‍ മേളക്ക് അവകാശപ്പെടാനുണ്ട്. പുതുക്കിയ മാന്വല്‍ പ്രകാരം പരമ്പരാഗത വിജയികളില്ലാത്ത കലോത്സവം, യുനെസ്‌കോയുടെ പ്രൈതൃക പദവിയിലേക്ക് കലോത്സവത്തിനെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ശ്രമമാരംഭിക്കാന്‍ തീരുമാനിച്ച കലോത്സവം, കലോത്സവത്തിന്റെ മുഹൂര്‍ത്തങ്ങള്‍ വിശദീകരിക്കുന്ന കലോത്സവ രേഖ ആദ്യമായി തയ്യാറാക്കിയ കലോത്സവം, ഗ്രീന്‍ പ്രോട്ടോകോള്‍ 100 ശതമാനം പാലിച്ച കലോത്സവം, വിധികര്‍ത്താക്കളെ വിടാതെ പിന്തുടര്‍ന്ന വിജിലന്‍സ് അങ്ങിനെ നിരവധി മുഹൂര്‍ത്തങ്ങള്‍ തൃശൂര്‍ കലോത്സവത്തിന് മാത്രം അവകാശപ്പെട്ടതാണ്. മുന്‍ കലോത്സവങ്ങളെ പോലെ മാറ്റമില്ലാതെ തുടരുന്നത് കിരീടത്തിനുള്ള പോരാട്ടം മാത്രം. തെക്ക് മുതല്‍ വടക്ക് വരേയുള്ള കലാകേരളം ശക്തന്റെ തട്ടകത്തോടെ നന്ദിയോടെ പറയുകയാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.