2017 January 19 Thursday
ബുദ്ധിയുള്ളവനെപ്പോലെ ചിന്തിക്കുക, സാധാരണക്കാരനെപ്പോലെ സംസാരിക്കുക.
-ഡബ്ലിയു. ബി. യേറ്റ്‌സ്

ഈ കട്ടില്‍ കണ്ട് പനിക്കണം

sleepnumber-360-1

കിടക്കുന്നവന്റെ സുഖത്തിനും കിടപ്പിനും അനുസരിച്ച് സ്വയം ക്രമീകൃതമാകുന്ന കട്ടില്‍. ഉറങ്ങുന്നതിനു മുന്‍പ് കാല്‍ പാദങ്ങളില്‍ ചെറുചൂടിന്റെ ഊഷ്മളത പകര്‍ന്ന് ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കട്ടില്‍ കിടക്കുന്നയാളുടെ കിടപ്പ് ക്രമപ്പെടുത്തി ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നത് തടയുകയും ചെയ്യും. സ്ലീപ് നമ്പര്‍ 360 സ്മാര്‍ട്ട് ബെഡ് എന്നു പേരുള്ള ഈ കിടക്കകള്‍ ലസ് വേഗാസിലെ അന്താരാഷ്ട്ര ഉപഭോക്തൃ മേളയിലാണ് അവതരിപ്പിക്കപ്പെട്ടത്.

കിടക്കയില്‍ ഒരുക്കിയിട്ടുള്ള നിരവധി സെന്‍സറുകളാണ് കിടക്കുന്നയാളുടെ സുഖത്തിനനുസരിച്ച് സ്വയം ക്രമീകരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തുമ്പോള്‍ ഈ കിടക്കകള്‍ വന്‍ തരംഗമാവുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.