2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ഈ എം.എല്‍.എ നാടിന് നാണക്കേട്

 

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരേ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വേശ്യയെന്ന് വിളിക്കാതിരിക്കാനാകില്ലെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. നിരവധിതവണ പീഡനത്തിനിരയായെന്ന് പറയുന്ന കന്യാസ്ത്രീ ഇപ്പോള്‍ എന്തുകൊണ്ടാണ് പരാതിയുമായി രംഗത്തെത്തിയത്.
ആദ്യതവണ പീഡനത്തിനിരയായപ്പോള്‍ തന്നെ പരാതി നല്‍കണമായിരുന്നു. സ്ത്രീയെന്ന പരിഗണനയും ദയയും നല്‍കിയാലും കന്യാസ്ത്രീയുടെ ത്രാസ് താണുതന്നെ കിടക്കും.
കന്യാസ്ത്രീയെന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയെന്നാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ല. ആദ്യതവണ പീഡനത്തിനിരയായപ്പോള്‍ തന്നെ അവര്‍ തിരുവസ്ത്രം ഊരണമായിരുന്നു. തിരുവസ്ത്രം ഇട്ടുകൊണ്ട് പീഡനത്തിനിരയായെന്ന് പറയുന്നത് പാപമാണ്.
ബിഷപ്പിനെക്കാള്‍ കുഴപ്പക്കാരിയാണ് കന്യാസ്ത്രീ. ആത്മീയമായി ഉന്നതസ്ഥാനത്തിരിക്കുന്ന ബിഷപ്പ് സ്ത്രീയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ പട്ടം ഊരിവെച്ച് സഭയോട് ക്ഷമപറയണം. കേസില്‍ സത്യമുണ്ടെങ്കില്‍ ബിഷപ്പിനെ ജയിലില്‍ അടയ്ക്കണം.
കത്തോലിക്കാസഭയില്‍ ആയിരത്തില്‍ ഒന്നോ രണ്ടോ കന്യാസ്ത്രീകള്‍ വേശ്യകളാണെന്നും അദ്ദേഹം ആരോപിച്ചു. പീഡന നിയമം പല സ്ത്രീകളും പുരുഷന്‍മാരെ കേസില്‍ കുടുക്കാനായി ദുരുപയോഗം ചെയ്യുകയാണ്. ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാര്‍ക്കെതിരേയുള്ള പീഡനക്കേസില്‍ കേരളാ പൊലിസ് അന്വേഷണം നടത്തുന്നത് വേറെ പണിയില്ലാത്തതിനാലാണ്. പീഡനാരോപണ വിധേയനായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയെ ജയിലിലടക്കണം.
പരാതിയുമായി രംഗത്തുവന്ന സ്ത്രീയാണ് കേസ് പാര്‍ട്ടിയാണോ പൊലിസാണോ അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത്. തന്റേടമുണ്ടെങ്കില്‍ അവര്‍ പൊലിസില്‍ പരാതി നല്‍കണം. പാര്‍ട്ടി ഓഫിസില്‍ക്കൂടി തെണ്ടിനടക്കേണ്ട അവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.