2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

കൊല്‍ക്കത്ത: മമത വാക്കുപാലിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്ത തത്വജ്ഞാനിയും പ്രത്യേകിച്ചും ബംഗാളിന്റെ നവോത്ഥാന നായകനുമായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.
ഒരു മാസം മുന്‍പാണ് അമിത്ഷായുടെ റോഡ് ഷോക്ക് ഇടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനിടയില്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളജിനുമുന്‍പിലുള്ള പ്രതിമ തകര്‍ക്കപ്പെട്ടത്. ഇത് ബി.ജെ.പിക്കെതിരേ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിമ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇത് നിരസിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ പ്രതിമ നിര്‍മിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.