2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഈവര്‍ഷത്തെ ഹജ്ജ് പദ്ധതിക്ക് തുടക്കമായി

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഇരുഹറം കാര്യാലയ വകുപ്പിന് കീഴില്‍ ഈ വര്‍ഷത്ത ഹജ്ജിനോടനുബന്ധിച്ച് രണ്ടു മാസം നീളുന്ന ഹജ് പദ്ധതിക്ക് തുടക്കമായി.

തീര്‍ത്ഥാടകര്‍ക്ക് ആയാസരഹിതമായും സുരക്ഷിതമായും ഹജ്ജിന് അവസരമൊരുക്കുകയാണ് ഹജ്ജ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഇരുഹറം കാര്യാലയ തലവന്‍ ഡോ: അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെയാണ് ഹജ്ജ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ദുല്‍ഹജ്ജ് അവസാനം വരെയാണ് ഹജ്ജ് പദ്ധതി തുടരുക.

മുതിര്‍ന്ന പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന സെമിനാറുകള്‍, പഠന ക്ലാസുകള്‍, ഖുര്‍ആന്‍ പതിപ്പുകളുടെയും പുസ്തകങ്ങളുടെയും വിതരണം, മക്കയിലെയും മദീനയിലെയും ഹറം പള്ളികളിലെ ജുമുഅ ഖുത്വുബ പ്രധാനപ്പെട്ട പത്തു വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റല്‍, പ്രവാചക പള്ളില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കല്‍ എന്നിവ ഹജ്ജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മക്ക ഹറമിലെ 210 വാതിലുകളും 28 എസ്‌കലേറ്ററുകളും പ്രവാചക പള്ളിയിലെ 100 വാതിലുകളും മുഴുവന്‍ സമയം പ്രവര്‍ത്തിപ്പിക്കുന്നതിനും മദീന പള്ളിയില്‍ 38 വാതിലുകള്‍ പ്രത്യേകം സഹായമാവശ്യമുള്ളര്‍ക്ക് മാറ്റിവെക്കുകയും ചെയ്യും. ഏഴ് വാതിലുകള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും.

മക്ക ഹറം പള്ളിയില്‍ 25000 സംസം വെള്ളത്തിന്റെ വിതരണ ക്യാനുകളും മദീനയിലെ പ്രവാചക പള്ളിയില്‍ 23000 സംസം ക്യാനുകളും സജ്ജീകരിക്കും. വൃദ്ധര്‍, അംഗ പരിമിതിയുള്ളവര്‍ എന്നിവര്‍ക്കായി ഗോള്‍ഫ് കാര്‍ട്ടുകളും സംവിധാനിക്കും.

മത്വാഫില്‍ താഴെ നിലയിലും മുകളിലുമായി മണിക്കൂറില്‍ 107000 തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യാനാകും. രണ്ട് പള്ളികളിലുമായി അംഗശുദ്ധിക്കായി 6000 യൂനിറ്റുകളും 8441 ടോയിലെറ്റുകളും ഒരുക്കിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിശ്വാസികളെ സഊദി സ്വാഗതം ചെയ്യുയാണെന്നും തീര്‍ത്ഥാടകര്‍ക്ക് ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും സജ്ജീകരിക്കാന്‍ രാഷ്ട്രം സജ്ജമാണെന്നും മക്ക ഹറം പള്ളി ഇമാം തലവന്‍ കൂടിയായ ഡോ: സുദൈസ് പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.