2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

“ഈദേ റബീഅ്-2018” മീലാദ്‌ ഫെസ്റ്റ് ഇന്ന്‌ (വെള്ളി) മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍

മനാമ: സമസ്‌ത ബഹ്‌റൈന്‍ കേന്ദ്ര മദ്റസയായ ഇര്‍ഷാദുല്‍  മുസ്ലിമീന്‍ മദ്റസയുടെ മീലാദ് ഫെസ്റ്റ് ഇന്ന് വൈകിട്ട്‌ 4.മണി മുതല്‍ രാത്രി 11 മണി വരെ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. 
 
ഈദേ റബീഅ്-2018 എന്ന പേരില്‍ നടക്കുന്ന മീലാദ് ഫെസ്റ്റില്‍ ബുര്‍ദ മജ്‌ലിസ്‌, സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ദഫ്‌ പ്രദര്‍ശനം, 250 ഓളം വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ  വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 
പരിപാടിയില്‍ പങ്കെടുക്കുന്ന സ്‌ത്രീകള്‍ക്ക്‌ മീലാദ് പരിപാടികള്‍ പൂര്‍ണ്ണമായി കാണാനും കേള‍്‍ക്കാനും വിപുലമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌.
 
‘മുഹമ്മദ് നബി(സ) അനുപമ വ്യക്തിത്വം’ എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ നടത്തി വരുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാന്പയിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ പ്രാര്‍ത്ഥനക്കും പ്രഭാഷണത്തിനും സമസ്‌ത ബഹ്റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3591 3786.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.