2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഈദുല്‍ ഫിത്വ്ര്‍ ഞായറാഴ്ച

 
സ്വന്തം ലേഖകന്‍
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വ്ര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍,  കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.  റമദാനിലെ മുഴുവന്‍ നോമ്പ് ലഭിച്ചെങ്കിലും ഏറെ വേദനയോടെയാണ് വിശ്വാസി സമൂഹം വിശുദ്ധ റമദാനിന് വിടപറയാന്‍ ഒരുങ്ങുന്നത്. രാവും പകലും അന്നപാനീയങ്ങള്‍ വെടിഞ്ഞ് വീടുകളില്‍ തന്നെ പ്രാര്‍ഥനകളാല്‍ ധന്യമാക്കിയാണ് ഈ റമദാന്‍ കടന്നു പോകുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകുറയും. 
 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പള്ളികളിലെ പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതിയില്ലാത്തതിനാല്‍ വീടുകളില്‍ തന്നെ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ സമസ്ത നേതാക്കളടക്കം പണ്ഡിതന്മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ഇദുല്‍ ഫിത്്വര്‍. 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.