
പാരിസ്: പാരിസില്‍ നിന്ന് കെയ്റോയിലേക്ക് പോവുകയായിരുന്ന ഈജിപ്ഷ്യന്‍ വിമാനം കാണാതായി. ഈജിപ്ഷ്യന്‍ എയറിന്റെ എം.എസ് 804 വിമാനമാണ് കാണാതായത്. 59 യാത്രക്കാരും 10 ജീവനക്കാരുമടക്കം 69 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഈജിപ്ത് വ്യോമാതിര്‍ത്തിയില്‍ കടക്കുന്നതിനു മുമ്പ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ എയര്‍ അധികൃതര്‍ അറിയിച്ചു.