2018 June 20 Wednesday
ഇത് നിന്റെ പാത. നീ തനിച്ചും. മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം. എന്നാല്‍ നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും
-ജലാലുദ്ദീന്‍ റൂമി

ഈജിപ്തില്‍ ഏറ്റുമുട്ടലില്‍ എട്ട് സൈനികരും 14 ഭീകരരും കൊല്ലപ്പെട്ടു

കെയ്‌റോ: മധ്യ സീനായില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് സൈനികരും 14 ഭീകരരും കൊല്ലപ്പെട്ടതായി ഈജിപ്ത്. സ്‌ഫോടകവസ്തുക്കളും ഗ്രനേഡുകളുമായി ഒരു തോക്കുധാരി ഇവിടെ സൈനിക ചെക്ക്‌പോസ്റ്റ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിനിടെയാണ് മറ്റു ഭീകരരും സ്ഥലത്തെത്തിയത്.
സീസി രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഒരു വര്‍ഷം മുന്‍പ് രാജ്യത്തു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നീട്ടി മണിക്കൂറുകള്‍ക്കകമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 15 സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ സീനായിലെ സുന്നി പള്ളിയിലുയുണ്ടായ ഭീകരാക്രമണത്തില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.