2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഈജിപ്തില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 43 മരണം

കെയ്‌റോ: ഈജിപ്ഷ്യന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി 43മരണം. 150 ഓളം പേരെ രക്ഷപെടുത്തി. ഈജിപ്തിലെ കാഫര്‍ അല്‍ ഷെയ്ക്ക് തീരത്താണ് ബോട്ട് മുങ്ങിയത്. 

തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും 140 കിലോമീറ്റര്‍ വടക്കായാണ് കാഫര്‍ അല്‍ ഷെയ്ക്ക്. ഈജിപ്ത്, സിറിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറ്റലിയിലേക്കുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടതെന്ന് കരുതുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്.

ആഫ്രിക്കയുടെ വടക്കന്‍ തീരങ്ങളില്‍ നിന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി അഭയാര്‍ഥികളാണ് ഇറ്റലിയിലേക്ക് പോയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ലിബിയയില്‍ നിന്നുള്ളവരാണ്.

ഈ വര്‍ഷം ഇതുവരെ 206400 അഭയാര്‍ഥികളാണ് മെഡിറ്ററേനിയന്‍ കടന്ന് പലായനം ചെയ്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മൈഗ്രേഷന്‍ സംഘടനയുടെ കണക്കിലുള്ളത്. ഈ വര്‍ഷം ജനുവരിക്കും ജൂണിനുമിടയില്‍ 2800 ലധികം മരണങ്ങളും സംഭവിച്ചതായി കണക്കുകള്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.